
ടിവിഎസ് മോട്ടോഴ്‌സ് ഉടൻ തന്നെ ആഭ്യന്തര വിപണിയിൽ 450 സിസി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. നവംബർ 4 ന് ആവേശകരമായ ലോഞ്ച് സംബന്ധിച്ച ഒരു ടീസർ കമ്പനി പുറത്തുവിട്ടു. ഈ വർഷം ആദ്യം, ബിഎംഡബ്ല്യുവിന്റെ പുതിയ 450 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ 450 സിസി ബൈക്ക് വികസിപ്പിക്കുകയാണെന്ന് ടിവിഎസ് സ്ഥിരീകരിച്ചിരുന്നു. ബിഎംഡബ്ല്യു എഫ് 450 ജിഎസ് നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ടിവിഎസ് പതിപ്പ് ഇതുവരെ റോഡിൽ കണ്ടെത്തിയിട്ടില്ല. ടിവിഎസ് പോസ്റ്റ് ചെയ്ത സമീപകാല ടീസറിന്റെ അടിസ്ഥാനത്തിൽ, 2025 ഇഐസിഎംഎയിൽ അനാച്ഛാദനം ചെയ്യുന്ന പുതിയ ബൈക്കുകളിൽ ഒന്നായിരിക്കാം 450 എഡിവി എന്നാണ് റിപ്പോർട്ടുകൾ.
ടിവിഎസ് 450 എഡിവി ഒരു ഓഫ്-റോഡർ എന്നതിലുപരി ഒരു അഡ്വഞ്ചർ-ടൂറർ ആയിട്ടായിരിക്കും എത്തുക. ഫ്രണ്ട് ബീക്ക്, ഷാർപ്പ് ലൈറ്റിംഗ് ഘടകങ്ങൾ, ഒരു വലിയ വിൻഡ്‌സ്ക്രീൻ, ഗോൾഡൻ യുഎസ്‍ഡി ഫോർക്കുകൾ, ഹാൻഡ് ഗാർഡുകൾ, ഒരു മെറ്റാലിക് സമ്പ് ഗാർഡ്, ഒരു അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടാം. ബ്ലൂടൂത്തും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ പ്രതീക്ഷിക്കുന്നു. ബൈക്കിൽ റാക്കുകളും ലഗേജ് മൗണ്ടിംഗ് പോയിന്റുകളും ഉണ്ടാകും.
F 450 GS-നു വേണ്ടി ബിഎംഡബ്ല്യു വികസിപ്പിച്ചെടുത്ത പുതിയ 450 സിസി പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് 450 എഡിവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 48 bhp ഉത്പാദിപ്പിക്കുകയും 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു. പുതിയ പ്ലാറ്റ്‌ഫോമിൽ ബോൾട്ട്-ഓൺ റിയർ സബ്ഫ്രെയിമുള്ള സ്റ്റീൽ ബ്രിഡ്‍ജ് ട്രെല്ലിസ് ഫ്രെയിം ഉണ്ട്. മുൻ ചക്രങ്ങൾ 19 ഇഞ്ചും പിൻ ചക്രങ്ങൾ 17 ഇഞ്ചും ആകാം. ക്രോസ്-സ്‌പോക്ക് വീലുകൾ ഓപ്ഷണലായി നൽകാം. രണ്ട് വീലുകളിലും ഡ്യുവൽ-ചാനൽ ABS ഉള്ള ഡിസ്ക് ബ്രേക്കുകൾ ഉണ്ടായിരിക്കും.
കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ 450 തുടങ്ങിയ എതിരാളികളുമായി ടിവിഎസ് 450 എഡിവി മത്സരിക്കും. 398.63 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 390 അഡ്വഞ്ചറിന് കരുത്ത് പകരുന്നത്. ഇത് 46 പിഎസ് പവറും 39 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹിമാലയൻ 450 ന് 40.02 പിഎസ് പവറും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6-സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.