കേന്ദ്രബജറ്റ്: കേരളത്തിന്‍റെ നികുതി വിഹിതത്തില്‍ 1190 കോടിയുടെ വര്‍ധന, എയിംസ് പ്രഖ്യാപിച്ചില്ല

By Web TeamFirst Published Jul 5, 2019, 3:39 PM IST
Highlights

20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു

ദില്ലി: കേന്ദ്രബജറ്റില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന. പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു. 

എക്സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും, കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്‍കും.  

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അതേ തുകയാണ് ഇക്കുറിയും വകയിരുത്തിയത്. വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇക്കുറിയും പ്രഖ്യാപിച്ചില്ല. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബജറ്റില്‍ ഇടം നേടിയിട്ടില്ല. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സഹായങ്ങളും ലഭിച്ചില്ല. 

വായ്പാ പരിധി നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്നും 4.5 ആക്കി ഉയര്‍ത്തണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക് കുറയുകയും പ്രളയം സാമ്പത്തികമേഖലയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വായ്പാപരിധി ഉയര്‍ത്തുക എന്നത് കേരളത്തെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. നികുതി വിഹിതത്തിലുണ്ടായ വര്‍ധനവ് മാത്രമാണ് ഈ ബജറ്റില്‍ കേരളത്തിന് ആശ്വസിക്കാനായുള്ളത്. 

കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട്

  • തേയില ബോര്‍ഡ് 150 കോടി
  • കോഫി ബോര്‍ 120 കോടി 
  • റബരപ്‍ 170 കോടി
  • സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി
  • കശുവണ്ടി ബോര്‍ഡ് 1 കോടി
  • സമുദ്രോത്പന്ന കയറ്റുമതി  ബോര്‍ഡ് 90 കോടി
  • ഫിഷറീസ് ബോര്‍ഡ്  249.61 കോടി 
  • കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 
click me!