17 ടൂറിസം കേന്ദ്രങ്ങള്‍ ലോക നിലവാരത്തിലേക്ക്, ടൂറിസം മേഖലയ്ക്ക് കിട്ടിയത്

By Web TeamFirst Published Jul 6, 2019, 3:00 PM IST
Highlights

സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

ദില്ലി: രാജ്യത്തെ 17 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായി. ഇതിനൊപ്പം വിനോദ സഞ്ചാര മേഖലയ്ക്ക് മൊത്തം 2,189.22 കോടി രൂപയും ലഭിച്ചു. 

ആദിവാസി ജനതയുടെ പുരാതന രേഖകള്‍, ഗാനങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഡിജിറ്റലായി ശേഖരിക്കുന്നത് സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായി. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 50,000 കരകൗശല വിദഗ്ധരെ ഉള്‍പ്പെടുത്തി 100 ക്ലസ്റ്ററുകള്‍ രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 
 

click me!