മനുഷ്യ മൃഗ സംഘർഷം ഗൗരവതരം; വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും 

Published : Feb 03, 2023, 10:04 AM IST
മനുഷ്യ മൃഗ സംഘർഷം ഗൗരവതരം; വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും 

Synopsis

കാട്ടുപന്നി, ആന, കടുവ, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള സൃഷ്ടിക്കുന്ന ഭീഷണി ഗൌരവകരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

തിരുവനന്തപുരം: മനുഷ്യ മൃഗ സംഘർഷം ഗൗരവതരമാണെന്ന് ധനമന്ത്രി. വന്യ ജീവികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, ആന, കടുവ, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള സൃഷ്ടിക്കുന്ന ഭീഷണി ഗൌരവകരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം. ഇതിനായി ശാസ്ത്രീയ നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗങ്ങളും സര്‍ക്കാര്‍ അടിയന്തരമായി തേടും. വന്യ ജീവികൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള പദ്ധതിക്കായി 2 കോടി മാറ്റി വയ്ക്കുന്നുതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വിശദമാക്കി. വന്യജീവി ഭീഷണി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക കൂട്ടുമെന്നും ധനമന്ത്രി വിശദമാക്കി.

വന്യ ജീവി ഭീഷണി നേരിടുന്ന മേഖലകളില്‍ ശാസ്ത്രീയ പരിഹാരമാകാന്‍ റാപ്പിഡ് ആക്ഷൻ സംഘങ്ങൾക്ക് അടക്കമായുള്ള പദ്ധതിക്കായി  50.85 കോടി വകയിരുത്തി. കൃഷിക്ക് പ്രത്യേക പരിഗണനയ്ക്കായി 971 കോടി. മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.  

കേരളം അവഗണിക്കപ്പെടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

PREV
Read more Articles on
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്