കൊച്ചി വാട്ടർ മെട്രോ വിളിക്കുന്നു; വിവിധ തസ്തികകളിലായി 54 ഒഴിവുകൾ! യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം

Published : Nov 13, 2025, 10:41 AM IST
Kochi Water Metro

Synopsis

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് നവംബർ 20 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഓപ്പറേഷൻ ട്രെയിനി, ഫ്ലീറ്റ് മാനേജർ - മെയിന്റനൻസ്, മാനേജർ ഫിനാൻസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്- സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം‌. താത്പര്യമുള്ളവർക്ക് നവംബർ 20 വരെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.kmrl.co.in അല്ലെങ്കിൽ www.watermetro.co.in വഴി അപേക്ഷിക്കാം.

വിവിധ തസ്തികകളും യോഗ്യതയും

1. ബോട്ട് ഓപ്പറേഷൻ ട്രെയിനി

ഒഴിവുകൾ: 50

യോഗ്യത:

60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ

60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം).

ജിപിആർ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായ പരിധി: 28 വയസ്സുവരെ.

പ്രവൃത്തി പരിചയം: ആവശ്യമില്ല.

പെൺകുട്ടികൾക്ക് മുൻഗണനയുണ്ട്.

സ്റ്റൈപന്റ്: 9,000 രൂപ.

2. ഫ്ലീറ്റ് മാനേജർ- മെയിന്റനൻസ്

ഒഴിവ്: 1

യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, കൂടാതെ എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി).

പ്രവൃത്തി പരിചയം: 12 വർഷം.

പ്രായം: 56 വയസ്സുവരെ.

ശമ്പളം: 29,100 രൂപ - 54,500 രൂപ.

3. മാനേജർ - ഫിനാൻസ്

ഒഴിവ്: 1

യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ ഇവയിൽ ഏതെങ്കിലും.

പ്രവൃത്തി പരിചയം: 8 വർഷം.

പ്രായം: 50 വയസ്സുവരെ.

ശമ്പളം: 20,600 രൂപ - 46,500 രൂപ.

4. മാർക്കറ്റിങ് എക്സിക്യൂട്ടീവ്

ഒഴിവ്: 1

യോഗ്യത: എംബിഎ മാർക്കറ്റിങ്.

പ്രവൃത്തി പരിചയം: 3 വർഷം.

പ്രായം: 35 വയസ്സുവരെ.

ശമ്പളം: 10,750 രൂപ - 29,000 രൂപ.

5. കൺസൾട്ടന്റ് - സിവിൽ

ഒഴിവ്: 1

യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം.

പ്രവൃത്തി പരിചയം: 10-15 വർഷം.

പ്രായം: 63 വയസ്സുവരെ.

ശമ്പളം: 69,000 രൂപ.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുക.

വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി www.kmrl.co.in, www.watermetro.co.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം