എഐ ഇന്‍റഗ്രേറ്റഡ് ബിസിഎ: പ്രവേശന പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം

Published : Apr 23, 2026, 10:07 PM IST
BCA course details

Synopsis

കോഴിക്കോട് നെക്സ്ക്രസ്റ്റ് ടെക്ക് സ്‌കൂൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് പ്രാധാന്യം നൽകുന്ന എഐ ഇന്‍റഗ്രേറ്റഡ് ബിസിഎ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനകാലയളവിൽ ഒന്നര ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡും, കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച ശമ്പളത്തിൽ ജോലിയും ഉറപ്പുനൽകുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള എഐ ഇന്‍റഗ്രേറ്റഡ് ബിസിഎ കോഴ്സിലേക്ക് കോഴിക്കോട് നെക്സ്ക്രസ്റ്റ് ടെക്ക് സ്‌കൂൾ അപേക്ഷ ക്ഷണിച്ചു. മെയ് ഒൻപതിന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടൊപ്പം പഠനകാലയളവിൽ തന്നെ ഒന്നര ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍റും നൽകും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിവർഷം മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയുള്ള പാക്കേജുകളിൽ വിവിധ കമ്പനികളിൽ ജോലിയും ഉറപ്പു നൽകുന്നു.

അഡ്മിഷൻ സമയത്ത് തന്നെ തൊഴിൽ ഉറപ്പുനൽകുന്ന നിയമപരമായ കരാർ നൽകുന്നുവെന്നതാണ് ഈ കോഴ്‌സിന്‍റെ പ്രധാന പ്രത്യേകത. നാക് 'എ പ്ലസ്' ഗ്രേഡുള്ള യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം പ്രായോഗികമായ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസും വിദ്യാർത്ഥികൾക്ക് ലഭിക്കും. ഈ അധ്യയന വർഷം ആകെ 50 സീറ്റുകൾ മാത്രമാണുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. രജിസ്‌ട്രേഷൻ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ: 8891844133.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; വിശദ വിവരങ്ങൾ അറിയാം
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു