ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ കൈറ്റ് വിക്ടേഴ്സിൽ

Published : Oct 05, 2022, 04:08 PM ISTUpdated : Oct 05, 2022, 04:09 PM IST
ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ കൈറ്റ് വിക്ടേഴ്സിൽ

Synopsis

കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 6 ന് (വ്യാഴം) രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സ്കൂളുകൾ,കോളേജുകൾ, സർവകലാശാല ക്യാമ്പസുകൾ, എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ 2 ന് നിശ്ചയിച്ചിരുന്ന പോലെ പരിപാടികൾ ഉണ്ടായിരിക്കും. കേബിള്‍/‍ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്. ഇതിനുപുറമെ ഓണ്‍ലൈനായി ഇതേ സമയം താഴെപ്പറയുന്ന പേജുകളിലൂടെയും ഉദ്ഘാടനം കാണാനാകും.

1. www.victers.kite.kerala.gov.in
2. www.youtube.com/itsvicters
3. www.facebook.com/victerseduchannel

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഒക്ടോബര്‍ 2ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റിയത്. മാറ്റിയത്. പകരം ഒക്ടോബര്ർ 6 വ്യാഴാഴ്ച ഉദ്ഘാടനം നടത്തുമെന്നും അറിയിച്ചിരുന്നു.  ഒരു മാസക്കാലം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. 

കോടിയേരിയുടെ മരണം : സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാംപയിൻ ഉദ്ഘാടനം മാറ്റി, ഇനി വ്യാഴാഴ്ച
ഞായറാഴ്ച തന്നെ ലഹരിവിരുദ്ധ പരിപാടി നടത്തണമെന്ന് സർക്കാർ, ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങൾക്കുള്ളതെന്ന് കെസിബിസി

PREV
click me!

Recommended Stories

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍
ഫോട്ടോഗ്രാഫി ആന്‍റ് വീഡിയോഗ്രാഫി സൗജന്യ തൊഴില്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു