DRDO Recruitment : ഡിആർഡിഒ റിക്രൂട്ട്മെന്റ്: റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ; ശമ്പളം 54000

Published : May 25, 2022, 03:38 PM IST
DRDO Recruitment : ഡിആർഡിഒ റിക്രൂട്ട്മെന്റ്: റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ; ശമ്പളം 54000

Synopsis

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) (DRDO) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് (Research Associates) അപേക്ഷ ക്ഷണിച്ചു. 54,000 രൂപയാണ് പ്രതിമാസ ശമ്പളം.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന തീയതി അനുസരിച്ച് ഡിഫൻസ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂർ-342 011 (രാജസ്ഥാൻ) എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 13. 14. 15 തീയതികളിലായിട്ടാണ് അഭിമുഖം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്. പരമാവധി പ്രായം 35 വയസ്. 

DRDO റിക്രൂട്ട്‌മെന്റ് 2022 ഫെലോഷിപ്പിന്റെ കാലാവധി 2 വർഷം. നിയമങ്ങൾക്കനുസൃതമായി എച്ച്ആർഎയും മെഡിക്കൽ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ. SC/ST/PH വിഭാഗക്കാർക്ക് 5 വർഷം വരെയും OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷം വരെയും പ്രായത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അം​ഗീകൃത അധികൃതർ നൽകുന്ന അസൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കെമിസ്ട്രി/ഫിസിക്‌സ്/മെറ്റീരിയൽ സയൻസിൽ പിഎച്ച്‌ഡി അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരിചയം. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും എല്ലാ ഡിഗ്രി/അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ/മാർക്ക് ഷീറ്റ്/എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  സമ്പൂർണ്ണ ബയോഡാറ്റയും അഭിമുഖത്തിനായി കൊണ്ടുപോകണം. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ നിലവിലെ തൊഴിൽ ദാതാവ് നൽകുന്ന NOC ഹാജരാക്കണം.
 

PREV
click me!

Recommended Stories

ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്
മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഒമ്പതിന്