സിദ്ധ, യുനാനി എംഡി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published : Apr 18, 2026, 07:15 AM ISTUpdated : Apr 18, 2026, 07:20 AM IST
Apply Now

Synopsis

കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2026-27 അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചു. 

തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി. (സിദ്ധ) കോഴ്‌സിലേയ്ക്കും, ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി. (യുനാനി) കോഴ്‌സിലേക്കും നിലവിൽ പി.ജി. കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2026-27 അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചു.

ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ (director.ame@kerala.gov.in) വഴിയോ/ നേരിട്ടോ, തപാൽ മുഖേനയോ ഏപ്രിൽ 24 വൈകിട്ട് 4നകം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ayurvedacollege.ac.in, www.gack.kerala.gov.in, www.gactvm.kerala.gov.in, 0471-2339307.

 

PREV
Read more Articles on
click me!

Recommended Stories

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു