Foundational Literacy and Numeracy Index : സാക്ഷരതാ സൂചികയില്‍ പശ്ചിമബം​ഗാൾ ഒന്നാമത്; അഭിനന്ദിച്ച് മമത

Web Desk   | Asianet News
Published : Dec 18, 2021, 12:54 PM IST
Foundational Literacy and Numeracy Index : സാക്ഷരതാ സൂചികയില്‍ പശ്ചിമബം​ഗാൾ ഒന്നാമത്; അഭിനന്ദിച്ച് മമത

Synopsis

വലിയ വാർത്ത എന്ന് കുറിപ്പോടെയാണ് ട്വിറ്ററിൽ മമത ബാനർജി ഈ നേട്ടത്തിന്റെ മാധ്യമവാർത്തക്കൊപ്പം ട്വീറ്റ് ചെയ്തത്. 

പശ്ചിമബം​ഗാൾ: ഫൗണ്ടേഷണൽ ലിറ്ററസി ആന്റ് ന്യൂമറസി ഇൻഡക്സിലെ (Foundational Literacy and Numeracy Index) സംസ്ഥാനങ്ങളുടെ പട്ടികയിൽ പശ്ചിമബം​ഗാൾ (West bengal) ഒന്നാമതെത്തിയ സാഹചര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വി​ദ്യാഭ്യാസ വകുപ്പിനും ആശംസകൾ അറിയിച്ച് (Mamata Banerjee) മുഖ്യമന്ത്രി മമത ബാനർജി. വലിയ വാർത്ത എന്ന് കുറിപ്പോടെയാണ് ട്വിറ്ററിൽ മമത ബാനർജി ഈ നേട്ടത്തിന്റെ മാധ്യമവാർത്തക്കൊപ്പം ട്വീറ്റ് ചെയ്തത്. പശ്ചിമബം​ഗാളിനെ സംബന്ധിച്ചിടത്തോളം വലിയ സന്തോേഷ വാർത്തയാണിത്. ഫൗണ്ടേഷണൽ ലിറ്ററസി ആന്റ് ന്യൂമറസി ഇൻഡക്സിൽ മറ്റ് വലിയ സംസ്ഥാനങ്ങൾക്കിടയിലും ഒന്നാമതെത്താൻ പശ്ചിമബം​ഗാളിന് സാധിച്ചു. ഈ മികച്ച നേട്ടത്തിന് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോ​ഗസ്ഥരെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. മമത ട്വീറ്റിൽ കുറിച്ചു. 

10 വയസ്സിന് താഴെയുള്ള കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാ​ഗത്തിലാണ് പശ്ചിമബം​ഗാൾ മുന്നിലെത്തിയിരിക്കുന്നത്. ബീഹാർ ഏറ്റവും താഴെയാണ്. നാലുവിഭാ​ഗങ്ങളിലായിട്ടാണ് സംസ്ഥാനങ്ങളെ വിഭജിച്ചിരിക്കുന്നത്. വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ എന്നിങ്ങനെ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റെറ്റീവ്നെസ് ആണ്  റിപ്പോർട്ട്  തയ്യാറാക്കിയത്.


 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു