അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

Web Desk   | Asianet News
Published : Feb 19, 2021, 11:01 AM IST
അടുത്ത അധ്യയന വർഷത്തേക്കുള്ള  സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

Synopsis

ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിൽ പൂർണ്ണമായും സൗജന്യമായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സ്കൂൾ സൊസൈറ്റികൾ വഴി രക്ഷിതാക്കൾക്കാണ് പുസ്തകം വിതരണം ചെയ്യുക.  

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ്‌ നിർവഹിച്ചു. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. 288 ടൈറ്റിലുകളിലായി 2.87 കോടി പുസ്തകങ്ങളാണ് ഒന്നാം വാല്യത്തിൽ അച്ചടിച്ചിരിക്കുന്നത്. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിൽ പൂർണ്ണമായും സൗജന്യമായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സ്കൂൾ സൊസൈറ്റികൾ വഴി രക്ഷിതാക്കൾക്കാണ് പുസ്തകം വിതരണം ചെയ്യുക.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു