ബി.എസ്.സി നഴ്‌സിംഗ്; ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

Published : Nov 11, 2025, 07:25 PM IST
Nursing

Synopsis

2025-26 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13-ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് പുതിയ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം.

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിംഗ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം.

മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് അതത് കോളേജുകളിൽ നിന്നും ഓൺലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി