നോർക്ക സ്‌കോളർഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം

Published : Feb 10, 2021, 10:43 AM IST
നോർക്ക സ്‌കോളർഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം

Synopsis

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75 ശതമാനം നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ് നൽകും.  

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് നോർക്ക റൂട്ട്സ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75 ശതമാനം നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ് നൽകും.

ഡാറ്റാ വിഷ്വലൈസേഷൻ യൂസിങ് ടാബ്ലോ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്ഇഒ, മെഷീൻ ലേണിംഗ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്രണ്ട് എൻഡ് ആപ്ളിക്കേഷൻ ഡവലപ്മെന്റ് യൂസിങ് ആംഗുലാർ, ആർപിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. ഓരോ കോഴ്സിനും 6900 + ജി.എസ്.ടി ആണ് ഫീസ്. താല്പര്യമുള്ളവർ 25ന് മുൻപ്  https://ictkerala.org/ യിൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 8078102119.

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു