കിറ്റ്സും ടി.കെ.എം ട്രെയിനിംഗ് സെന്ററും സംയുക്തമായി കോഴ്സ് നടത്തുന്നു

Web Desk   | Asianet News
Published : Feb 20, 2021, 09:26 AM IST
കിറ്റ്സും ടി.കെ.എം ട്രെയിനിംഗ് സെന്ററും സംയുക്തമായി കോഴ്സ് നടത്തുന്നു

Synopsis

ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ ആറു മാസത്തെ കോഴ്സുകളാണ് ആദ്യം ആരംഭിക്കുന്നത്.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ടി കെ എം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് പ്ലെയ്സ്‌മെന്റുമായി ചേർന്ന് കോഴ്സ് നടത്തുന്നു. കോഴ്സിനായുള്ള സംയുക്ത കരാർ ടൂറിസം മന്ത്രിയും കിറ്റ്സ് ചെയർമാനുമായ കടകംപള്ളി സുരേന്ദ്രന് ടി കെ എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹൽ ഹസൻ മുസ്ലിയാർ കൈമാറി. ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ ആറു മാസത്തെ കോഴ്സുകളാണ് ആദ്യം ആരംഭിക്കുന്നത്. ഡോ. രാജശ്രീ അജിത്ത് കിറ്റ്സ് ഡയറക്ടർ ഐഷ നജ്മ മുസ്ലിയാർ, പ്രൊഫസർ ഹാഷിം, എക്സ്ട്രീം മൾട്ടി മീഡിയ ഡയറക്ടർ ബിനുരാജ്, അസി.പ്രൊഫസർ സിന്ധു എസ് എന്നിവർ പങ്കെടുത്തു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു