റംസാൻ കാലത്ത് യുഎഇയിലെ സ്കൂളുകൾ സമയക്രമം പാലിക്കണം: നിർദേശം പുറത്തിറങ്ങി

By Web TeamFirst Published Apr 5, 2021, 2:35 PM IST
Highlights

രാവിലെ 9.30ന് മുൻപായി ക്ലാസുകൾ തുടങ്ങരുത്. വൈകിട്ട് 3.30ന് ശേഷം ക്ലാസ് എടുക്കരുത്. ദുബായ്, അബുദാബി എമിറേറ്റുകളിൽ പരമാവധി 5 മണിക്കൂർ മാത്രമാണ് അനുവദിക്കുക. 

അബുദാബി: റംസാൻ കാലത്ത് യുഎഇയിലെ സ്വകാര്യ സ്കൂളുകൾ പാലിക്കേണ്ട സമയക്രമവും നിബന്ധനയും സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ 8 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ഒരുദിവസം പരമാവധി 5 മണിക്കൂറിലേറെ സമയം ക്ലാസ് എടുക്കരുത്. രാവിലെ 9.30ന് മുൻപായി ക്ലാസുകൾ തുടങ്ങരുത്. വൈകിട്ട് 3.30ന് ശേഷം ക്ലാസ് എടുക്കരുത്. ദുബായ്, അബുദാബി എമിറേറ്റുകളിൽ പരമാവധി 5 മണിക്കൂർ മാത്രമാണ് അനുവദിക്കുക. ഷാർജയിൽ 3 മുതൽ 5 മണിക്കൂർ വരെ മാത്രമേ ഒരു ദിവസം ക്ലാസ് അനുവദിക്കൂ.

സമയം രക്ഷിതാക്കളുമായി ആലോചിച്ചു തീരുമാനിക്കണം. പ്രാർത്ഥനയുടെ ദിനരാത്രങ്ങൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് റംസാൻ കാലത്ത് ഹോംവർക്കുകളും അസൈൻമെന്റുകളും നൽകുന്നത് കുറയ്ക്കണം. റംസാൻ നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം കൈമാറി.

click me!