ഐസിഡിഎസ് സൂപ്പർവൈസർ; മൂല്യനിർണ്ണയം വൈകില്ലെന്ന് പിഎസ്‍സി ചെയർമാൻ

Web Desk   | Asianet News
Published : Apr 30, 2020, 10:04 AM ISTUpdated : Mar 22, 2022, 07:18 PM IST
ഐസിഡിഎസ് സൂപ്പർവൈസർ; മൂല്യനിർണ്ണയം വൈകില്ലെന്ന് പിഎസ്‍സി ചെയർമാൻ

Synopsis

ഈ തസ്തികയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ  മൂല്യനിർണയം ആരംഭിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ല.  

തിരുവനന്തപുരം:  ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം വൈകില്ലെന്ന് പിഎസ്‍സി ചെയർമാൻ അറിയിച്ചു. കെഎഎസ് മൂല്യനിർണ്ണയം പൂർത്തിയായാൽ ഉടൻ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ഐസിഡിഎസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട്  പുറത്ത് വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ. ഈ തസ്തികയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ  മൂല്യനിർണയം ആരംഭിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ല.

സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമായി ജീവനക്കാരെ വിന്യസിച്ചാണ് മൂല്യനിർണയം ഉൾപ്പെടെയുള്ള പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും അവശ്യ സർവീസുകളിലേക്കുള്ള നിയമന ശുപാർശ, ഷോർട്/ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എന്നിവ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ കഴിയുന്നത്ര വേഗത്തിലാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും  ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.

തൃശ്ശൂർ പൂരം: ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം...



 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു