ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്‌സുകൾ; പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം

Published : Jan 13, 2026, 05:47 PM IST
Apply now

Synopsis

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കായി സൗജന്യ ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. 

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 3 മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്‌സുകളുടെ സൗജന്യ പരിശീലനം ഫെബ്രുവരി 18 രാവിലെ 10 ന് ആരംഭിക്കും. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്.

ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നിയമാനുസൃത സ്‌റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 16 വൈകിട്ട് 4.30ന് മുൻപ് ഓഫിസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484-2623304, 9188581148, 8921708401.

PREV
Read more Articles on
click me!

Recommended Stories

എൻഡിഎ, സിഡിഎസ് പരീക്ഷകൾ ഏപ്രിൽ 12-ന്
റിസോഴ്സ് പേഴ്സൺ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു