Delhi Police Recruitment : ദില്ലി പൊലീസ് റിക്രൂട്ട്മെന്റ്; ഒഴിവുകൾ 5; ശമ്പളം 40000 വരെ; അവസാന തീയതി ഡിസംബർ 14

By Web TeamFirst Published Dec 3, 2021, 1:29 PM IST
Highlights

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവയിലേക്കും സ്ഥാപനത്തിലെ മറ്റ് തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. 

ദില്ലി: ദില്ലി പൊലീസ് ഹൗസിം​ഗ് കോർപറേഷൻ ലിമിറ്റഡ്  (Delhi Police Housing Corporation Limited) ഒഴിവുകളിലക്ക്  (Vacancy) അപേക്ഷ (Invited application) ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഡിസംബർ 14 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ടെക്നിക്കൽ നോൺ ടെക്നിക്കൽ വിഭാ​ഗത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ദില്ലി പൊലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. തന്നിരിക്കുന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ജൂനിയർ അസിസ്റ്റന്റ് സിവിൽ -1, ജൂനിയർ എഞ്ചിനീയർ ഇലക്ട്രിക്കൽ - 1, ജൂനിയർ എ‍ഞ്ചിനീയർ ക്യുഎസ് ആന്റ് സി - 1, അക്കൗണ്ട്സ് ഓഫീസർ -1, കംപ്യൂട്ടർ ഓപ്പറേറ്റർ - 1, ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ജൂനിയർ എ‍ഞ്ചിനീയർ ക്യുഎസ് ആന്റ് സി- 35000, അക്കൗണ്ട്സ് ഓഫീസർ -40000, കംപ്യൂട്ടർ ഓപ്പറേറ്റർ - 25000 എന്നിങ്ങനെയാണ് ശമ്പളം. 

എഞ്ചിനീയർ (സിവിൽ): അപേക്ഷകർക്ക് ബി.ടെക്/ബിഇ (സിവിൽ) ബിരുദമോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
ജൂനിയർ എഞ്ചിനീയർ (ഇലക്‌ട്രിക്കൽ): ബി.ടെക്/ബി.ഇ (ഇലക്‌ട്രിക്കൽ) ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തിപരിചയവും.
ജൂനിയർ എഞ്ചിനീയർ (ക്യുഎസ് & സി): അപേക്ഷകർക്ക് ബി.ടെക്/ബിഇ (സിവിൽ/സർവേ) ബിരുദമോ സിവിൽ/സർവേ എൻജിനീയറിങ്ങിൽ ഡിപ്ലോമയോ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
അക്കൗണ്ട്‌സ് ഓഫീസർ: ഉദ്യോ​ഗാർത്ഥിക്ക് MBA/MCom ബിരുദവും അക്കൗണ്ട്സിൽ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ ഓപ്പറേറ്റർ: അപേക്ഷകന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ആറ് മാസത്തെ ഫീൽഡ് പരിചയവും ഉണ്ടായിരിക്കണം .

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ഡൽഹി പോലീസ് ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (DPHCL), എഞ്ചിനീയറിംഗ് വിംഗ്, ആറാം നില, MSO ബിൽഡിംഗ്, IP Estate, New Delhi - 110002 എന്ന വിലാസത്തിൽ അയക്കണം.

click me!