
ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, ഫാക്കല്‍റ്റിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപന സംവിധാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് അവലോകനം ചെയ്തു. അധ്യാപക വിദ്യാഭ്യാസത്തിനും അദ്ധ്യയനവിഭാഗത്തിന്റെ വികസനത്തിനുമായി രാജ്യവ്യാപകമായി ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ''മാളവ്യ മിഷന്‍'' എന്ന ആശയം മന്ത്രി പ്രധാന്‍ മുന്നോട്ടുവച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളുമായി യോജിച്ച്, അദ്ധ്യയനവിഭാഗത്തിന്റെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബഹുമുഖ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 അധ്യാപക വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കവെ, ഇന്ത്യന്‍ മൂല്യങ്ങള്‍, ഭാഷകള്‍, അറിവ്, ധാര്‍മ്മികത, പാരമ്പര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അധ്യാപക വിദ്യാഭ്യാസ വിഷയത്തില്‍ ഒരു ബഹുമുഖ സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് വ്യാപക മഴ;അഞ്ച് ദിവസം തുടര്‍ന്നേക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
ബി.എൽ.ഒ. നിയമനം: അപേക്ഷ മേയ് 20 വരെ
കോട്ടയം: നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരായി പ്രവർത്തിക്കുന്നതിന് നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് മേയ് 20 വരെ അപേക്ഷിക്കാം.
www.ceo.kerala.gov.in/bloRegistration.html എന്ന വെബ് സൈറ്റിൽ ഇപിഐസി നമ്പർ ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രസീത് പ്രിന്റെടുത്ത് സൂക്ഷിക്കണം. നിയമനം ലഭിക്കുന്നവർക്ക് ഒരുവർഷം 7200 രൂപയും ഫോം വെരിഫിക്കേഷന് നാലു രൂപ നിരക്കിലും തെരഞ്ഞെടുപ്പു വകുപ്പുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് 100 രൂപ നിരക്കിലും പ്രതിഫലം ലഭിക്കും.
ഗസറ്റഡ് ജീവനക്കാർ, അവശ്യസർവീസ് (ആരോഗ്യം, ഗതാഗതം), സുരക്ഷ വിഭാഗം (പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, വനം-വന്യജീവി), പബ്ലിക് യൂട്ടിലിറ്ററി സർവീസ്(കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി) ജീവനക്കാർ, അർദ്ധ സർക്കാർ/പൊതുമേഖല/കമ്പനി/ബോർഡ്/കോർപറേഷൻ/ധനകാര്യ/ബാങ്കിംഗ്/ജുഡീഷ്യൽ ജീവനക്കാർ, വിരമിച്ച ജീവനക്കാർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. വിവിധ കാരണങ്ങളാൽ ബി.എൽ.ഒ. ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല.