Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വ്യാപക മഴ;അഞ്ച് ദിവസം തുടര്‍ന്നേക്കും, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ എരണാകുളം വരെ .യെല്ലോ അലര്‍ട്ട്

wide spread rain in kerala, orange alert in 7 districts
Author
Thiruvananthapuram, First Published May 18, 2022, 10:22 AM IST

തിരുവനന്തപുരം:കേരളത്തിന്‌ മുകളിലും സമീപത്തുമായി ചക്രവാത ചുഴി (Cyclonic Circulation)  നിലനിൽക്കുന്നു. അതോടൊപ്പം തന്നെ വടക്കൻ കേരളം മുതൽ വിദർഭവരെ   ന്യുനമർദ്ദ പാത്തിയും ( trough ) നിലനിൽക്കുന്നു. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ഒറ്റപ്പെട്ട ഇടി മിന്നലിനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.അടുത്ത 2 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും അതി ശക്തമായ മഴക്കും തുടർന്നുള്ള 2 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 93 ശതമാനം അധിക മഴ

മാര്‍ച്ച് 1 മുതല്‍ മെയ് 17 വരെയുള്ള കാലത്ത് കേരളത്തില്‍ 93 ശതമാനം അധിക മഴയാണ് കിട്ടിയത്.235.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് 454 മി. മി. മഴ കിട്ടി. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് െറണാകുളം ജില്ലയിലാണ് . 195 ശതമാനം അധിക മഴ. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളിലും 100 ശതമാനത്തിലേറെ മഴ കിട്ടി.

Also read:കടലാക്രമണ സാധ്യത, തിരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

Follow Us:
Download App:
  • android
  • ios