
തിരുവനന്തപുരം: കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം, രാം സമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം – 1 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-4062500, 8078097943.
കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 21നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.captkerala.com.
ഗവേഷണ ഫെല്ലോഷിപ്പ്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (6 എണ്ണം. പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ ഡിസംബർ 1ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.