മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനം; സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : Nov 13, 2025, 04:34 PM IST
Students

Synopsis

2025-ലെ ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.

തിരുവനന്തപുരം: 2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളേജിൽ നവംബർ 15ന് വൈകിട്ട് 4 നുള്ളിൽ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി.ജി. ആയുർവേദം; സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്

2025-ലെ പി.ജി. ആയുർവേദ ഡിഗ്രി കോഴ്സിലേയ്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന, എന്നാൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ നവംബർ 17 വൈകിട്ട് 3 നുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 -2332120, 2338487.

പി.ജി. ആയുർവേദ ഡിഗ്രി; കേന്ദ്രീകൃത അലോട്ട്‌മെന്റ്

പി.ജി. ആയുർവേദ കോഴ്‌സിലേക്കുളള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോംപേജിലെ 'Data Sheet' മെനു ക്ലിക്ക് ചെയ്ത് ഡാറ്റാഷീറ്റ് ഡൗൺലോഡ് ചെയ്യാം. അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ്‌ പ്രകാരമുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 19 വൈകിട്ട് 3 നുള്ളിൽ പ്രവേശനം നേടണം.

പി.ജി. ഹോമിയോ; കേന്ദ്രീകൃത അലോട്ട്‌മെന്റ്

പി.ജി. ഹോമിയോപ്പതി കോഴ്‌സിലേക്കുളള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോംപേജിലെ 'Data Sheet' മെനു ക്ലിക്ക് ചെയ്ത് ഡാറ്റാഷീറ്റ് ഡൗൺലോഡ് ചെയ്യാം. അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 19 വൈകിട്ട് 3 നുള്ളിൽ പ്രവേശനം നേടണം.

പി.ജി. മെഡിക്കൽ പ്രവേശനം; ഓപ്ഷൻ നൽകാം

2025-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം www.cee.kerala.gov.in ൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ഫോൺ: 0471 2332120, 2338487.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ