
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ രജിസ്ട്രേഷൻ ക്യാമ്പ് നാളെ (ആഗസ്റ്റ് 29) രാവിലെ 10 മണിക്ക് കുട്ടനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. 40 വയസിൽ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം പാരാമെഡിക്കൽ മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്കാണ് അവസരം. യോഗ്യരായവർ ബയോഡേറ്റ, 300 രൂപ, ആധാർകാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം.ഫോൺ : 8304057735.
വിജ്ഞാന കേരളം; ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്ക് മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്യോഗാർഥിയിൽ നിന്ന് ബയോഡാറ്റ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.
25 സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2500ലധികം തൊഴിലവസരങ്ങളാണ് ഒരുക്കിയത്. 500ലധികം തൊഴിലന്വേഷകർ പങ്കെടുത്തതിൽ 213 പേർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' കാമ്പയിൻ ലക്ഷ്യത്തോടെയാണ് മൈക്രോ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽമേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽമേളകൾ. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ റിയാസ്, വി ഉത്തമൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത്, വിജ്ഞാന കേരളം ഡിഎംസി സി കെ ഷിബു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ഷിബു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി വി സുനിൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.