NEET : ഒന്നിച്ചിരുന്ന് പഠിച്ച് നീറ്റ് പരീക്ഷയെഴുതി; മെഡിക്കൽ പഠനത്തിന് തയ്യാറെടുത്ത് അച്ഛനും മകളും

Web Desk   | Asianet News
Published : Feb 03, 2022, 10:48 AM ISTUpdated : Feb 03, 2022, 03:48 PM IST
NEET :  ഒന്നിച്ചിരുന്ന് പഠിച്ച് നീറ്റ് പരീക്ഷയെഴുതി; മെഡിക്കൽ പഠനത്തിന് തയ്യാറെടുത്ത് അച്ഛനും മകളും

Synopsis

മുരു​ഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതളിന് പോണ്ടിച്ചേരി വിനായക  മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. 

കൊച്ചി: ചെറുപ്പം മുതൽ മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലണ് ബിപിസിഎല്‍ കൊച്ചി റിഫൈനറി ഉദ്യോ​ഗസ്ഥനായ ലഫ് കേണൽ ആർ മുരു​ഗയ്യൻ. മകളോടൊപ്പം ഇത്തവണ (MBBS) എംബിബിഎസ് പഠനത്തിന് തയ്യാറെടുക്കുകയാണ് അമ്പത്തിനാലുകാരനായ ഇദ്ദേഹം. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ചീഫ് മാനേജരാണ് ലഫ്റ്റനൻ‌റ് കേണൽ ആ മുരു​ഗയ്യൻ. മകൾ ശീതളിനൊപ്പമാണ് ഇദ്ദേഹം നീറ്റ് പരീക്ഷക്ക് തയ്യാറെടുത്തത്. ഇന്നലെ വന്ന അലോട്ട്മെന്റിൽ മുരു​ഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. 

ഡോക്ടറാകാനായിരുന്നു ആ​ഗ്രഹമെങ്കിലും കുടുംബാം​ഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് എഞ്ചീനീയറിം​​ഗ് തെരഞ്ഞെടുത്തത്. ഇതിനിടയിൽ നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും കരസ്ഥമാക്കി. 31 വർഷമായി കേരളത്തിൽ താമസമാക്കിയിട്ട്. മകൾക്കൊപ്പം നീറ്റ് പരീക്ഷക്ക് പഠിക്കാൻ തയ്യാറെടുത്ത മുരു​ഗയ്യന് പൂർ‌ണ്ണ പിന്തുണയു‌മായി ഭാര്യ മാലതിയുമുണ്ടായിരുന്നു. പ്രായപരിധിയില്ലാതെ ആർക്ക് വേണമെങ്കിലും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതിയുടെ വിധിയാണ് മുരു​ഗയ്യന് തന്റെ ആ​ഗ്രഹം പൂർത്തിയാക്കാനുള്ള അവസരം നൽകിയത്. ആദ്യ അലോട്ട്മെന്റ് വന്നെങ്കിലും അടുത്തതും കൂടി വന്നതിന് ശേഷമേ ഏത് കോളേജിൽ പ്രവേശനം നേടണമെന്ന് തീരുമാനിക്കുകയുള്ളൂ. 21 വർഷമായി തൃപ്പൂണിത്തുറയിലാണ് ഇദ്ദേഹം താമസിക്കുന്നത്. 
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ