തൃശൂർ ജില്ലയിൽ ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം

By Web TeamFirst Published Dec 9, 2020, 10:11 AM IST
Highlights

2021 ജനവരി 1 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലുമാണ് ക്ലാസ്.

തൃശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ ജില്ലയിലെ ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു. ജില്ലയിലെ കോച്ചിംങ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സിൻ്റെ സബ്ബ് സെൻ്ററുകളായ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, കിഴക്കേകോട്ട എക്സൽ അക്കാഡമി എന്നീ സെൻ്ററുകളുടെ സഹകരണത്തോടെയാണ് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നത്. 2021 ജനവരി 1 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലുമാണ് ക്ലാസ്.

സിവില്‍ സര്‍വ്വീസ് പരീക്ഷ: ഇന്ത്യൻ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് കഴിയുമോ?

താൽപര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 15 നുള്ളിൽ അപേക്ഷിക്കണം. വിലാസം: കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, തണൽ ചാരിറ്റബിൾ സൊസൈറ്റി, കേച്ചേരി-തൃശൂർ ഫോൺ: 9048862981, 9747520181. അല്ലെങ്കിൽ കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, എക്സൽ അക്കാഡമി, സി.ബി.സി.എൽ.സി, ആർച്ച് ബിഷപ്പ്സ് ഹൗസ്, കിഴക്കേകോട്ട - തൃശൂർ ഫോൺ: 9495278764, 9495072232 എന്നീ വിലാസങ്ങളിൽ അപേക്ഷിക്കാം.

സിവില്‍ സര്‍വ്വീസ് പരീക്ഷ: ഇലക്ഷന്‍ കമ്മീഷന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതെങ്ങനെ ?...

 

click me!