ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: വി. ശിവന്‍കുട്ടി

Published : Aug 29, 2025, 05:24 PM IST
v sivankutty

Synopsis

വിജ്ഞാന കേരളം പദ്ധതി വഴി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകി ചരിത്രം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. 

തിരുവനന്തപുരം: വിജ്ഞാന കേരളം പദ്ധതി വഴി കൃത്യമായ അസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീയുമായി സംയോജിച്ച് സംഘടിപ്പിച്ച 'വിജ്ഞാന കേരളം' തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കുവാനും കമ്പനികള്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാ താക്കളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ തൊഴില്‍ മേളയ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. അൻപതോളം കമ്പനികളും 500-ഓളം ഉദ്യോഗാര്‍ഥികളും മേളയിൽ പങ്കെടുത്തു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എസ് , ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എന്‍, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം