സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷ

Web Desk   | Asianet News
Published : Feb 01, 2022, 12:16 PM IST
സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷ

Synopsis

അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ   വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോം എന്നിവ രേഖപ്പെടുത്തണം

തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെണ്ടറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശനത്തിനായി നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു  പഠന/പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായി വരുന്നുണ്ടെങ്കില്‍ ഫെബ്രുവരി രണ്ടിനകം scolekerala@gmail.comഎന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ   വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോം എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2377537.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് താല്കാലികമായി നിയമിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജിയോടാഗിംഗ്, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയോഗിക്കുന്ന മറ്റ്ചുമതലകള്‍ എന്നിവ പ്രോജക്ട് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തമായിരിക്കും.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ-കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്ന ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളളഅംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 2022 ജനുവരി 1 -ന് 18 നും 33 നും ഇടയില്‍. കൂടിക്കാഴ്ച ഫെബ്രുവരി 7 -ന് രാവിലെ 11 ന്  പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഫോണ്‍  - 0497 2255655.
 
 

PREV
click me!

Recommended Stories

ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം
ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു