ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്

Published : Apr 30, 2026, 12:44 PM ISTUpdated : Apr 30, 2026, 01:26 PM IST
exam

Synopsis

ഐ.സി.എസ്.ഇ പത്താം ക്ലാസിൽ 99.18 ശതമാനവും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ -99.13 % വിജയവുമാണ് ഉള്ളത്.

ദില്ലി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 % വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തിൽ ദക്ഷിണ മേഖലയാണ് മുന്നിൽ. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്.ഒരു ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ, രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയത്. സിഐഎസ് സി ഇ (CISCE) യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു
പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം