ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

Published : May 09, 2025, 07:52 PM IST
ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

Synopsis

മെയ് 9 മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. 

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു. മെയ് 9 മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം