India Post Recruitment : ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 17 ഒഴിവുകൾ; മാർച്ച് 10 അപേക്ഷിക്കാനുള്ള അവസാന തീയതി

Web Desk   | Asianet News
Published : Feb 12, 2022, 03:52 PM IST
India Post Recruitment : ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 17 ഒഴിവുകൾ; മാർച്ച് 10 അപേക്ഷിക്കാനുള്ള അവസാന തീയതി

Synopsis

മാർച്ച് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി


ദില്ലി: ഇന്ത്യ പോസ്റ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയിൽ മോട്ടോർ സർവ്വീസ് ഡിപ്പാർട്ട്മെന്റിൽ സ്റ്റാഫ് കാർ‌ ഡ്രൈവറുടെ 17 ഒഴിവുകളാണുളളത്. മാർച്ച് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായി indiapost.gov.in ലൂടെ അപേക്ഷിക്കാം. തസ്തികയുടെ പേര് - സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ​ഗ്രേഡ്). ഒഴിവുകൾ - 17 എന്നിങ്ങനെയാണ് ആകെ ഒഴിവുകളുടെ വിശദാംശങ്ങൾ. മെയിൽ മോട്ടോർ സർവ്വീസ് കോയമ്പത്തൂർ - 11, ഈറോഡ് ഡിവിഷൻ - 2, നീല​ഗിരി ഡിവിഷൻ - 1, സേലം വെസ്റ്റ് ഡിവിഷൻ‌ - 2, തിരുപൂർ ഡിവിഷൻ - 1 എന്നിങ്ങനെയാണ് മേഖലകൾ തിരിച്ചുള്ള ഒഴിവുകൾ. ഉ

ഉദ്യോ​ഗാർത്ഥികൾ അം​ഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സായിരിക്കണം. ലൈറ്റ് ആന്റ് ​ഹെവി മോട്ടോർ വാഹനങ്ങൾക്ക് ആവശ്യമായ ഡ്രൈവിം​ഗ് ലൈസൻസും മൂന്നു വർഷതതെ പ്രവർത്തിപരിചയവും വേണം. പ്രായപരിധി - 56 വയസ്സ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം. Manager, Mail Motor Service, Goods Shed Roads, Coimbatore, 641001 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. പരിചയവും സ്കിൽ ടെസ്റ്റും ട്രേഡ് ടെസ്റ്റും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം