യുഎഇയിൽ മലയാളികൾക്ക് മികച്ച തൊഴിലവസരം; 5000 ദിർഹം ശമ്പളം, സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, മെഡി. ഇൻഷുറൻസ്

Published : Aug 02, 2024, 08:04 PM IST
യുഎഇയിൽ മലയാളികൾക്ക് മികച്ച തൊഴിലവസരം; 5000 ദിർഹം ശമ്പളം, സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, മെഡി. ഇൻഷുറൻസ്

Synopsis

മാസം 5000 ദിർഹം ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും താമസ സൗകര്യവും മെഡിക്കൽ ഇൻഷുറൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമാണ് ലഭിക്കുക.

തിരുവനന്തപുരം: യുഎഇയിലെ വ്യവസായ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം നടക്കുന്നത്. നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും  രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

40 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 5000 ദിർഹമാണ് പ്രതിമാസ ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ gcc@odepc.in എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.  2024 ഓഗസ്റ്റ് പത്തിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471-2329440, 2329441, 2329442, 2329445, 7736496574. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ