കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്

Published : Jun 27, 2026, 02:05 PM ISTUpdated : Jun 27, 2026, 05:02 PM IST
KEAM result

Synopsis

എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു. 

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനത്തിനുളള കീം പരീക്ഷയില്‍ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജുവിന് ഒന്നാം റാങ്ക്. 96,750 പേര്‍ എഴുതിയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ 64,759 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയ പരമാവധി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ മതിയായ സമയം നല്‍കിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ജെഇഇ പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെയാണ് അയ്യമ്പുഴക്കാരന്‍ റോഷന്‍ രാജുവിനെ തേടി കീമിലെ ഒന്നാം റാങ്കുമെത്തിയത്.

കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശിയാണ് രണ്ടാം റാങ്ക് നേടിയ ധ്യാന്‍ തേജ്. ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും ഒരേ മാര്‍ക്കായിരുന്നെങ്കിലും ടൈ കമ്പ്യൂട്ടേഷനിലെ നേരിയ വ്യത്യാസത്തിലാണ് ധ്യാന്‍ രണ്ടാമനായത്. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആര്‍ മൂന്നാം റാങ്ക് നേടി.

ഫാര്‍മസി എന്‍ട്രന്‍സില്‍ വിനായക് നാരായണന്‍ ഒന്നാം റാങ്കും ജെസേ ജസ്റ്റിന്‍, ദിയ ഫാത്തിമ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകളും നേടി. സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ചവരില്‍ 13 ശതമാനം പേരുടെ ഫലം ഇനിയും വന്നിട്ടില്ലെങ്കിലും പരമാവധി സിബിഎസ്ഇക്കാര്‍ക്കും കീം റാങ്ക് നിര്‍ണയത്തിന് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാനുളള സമയം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ഘട്ട ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഈ മാസം മുപ്പതിന് തുടങ്ങും. ആഗസ്റ്റിന് മുമ്പ് പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് ശ്രമം.

 

PREV
Read more Articles on
click me!

Recommended Stories

മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു
കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും