സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

Published : Jun 17, 2025, 03:53 PM IST
school student

Synopsis

സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം മുഖ്യഘട്ട അലോട്ട്‌മെന്റുകളിൽ 2025 ജൂൺ 16 ന് വൈകുന്നേരം വരെ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:

  • മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയവർ : 2,11,785
  • മെറിറ്റ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 99,695
  • സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,428
  • സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,829
  • മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നേടിയവർ : 1,045
  • മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 122
  • കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവർ : 13,609
  • മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയർ : 6,840
  • അൺ എയിഡഡ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,826
  • എല്ലാ ക്വാട്ടയിലും ഉൾപ്പെടെ ആകെ സ്ഥിരപ്രവേശനം നേടിയവർ : 2,40,533
  • ആകെ പ്രവേശനവിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,02,646
  • എസ്.എസ്.എൽ.സി. ജയിച്ചവർ : 4,24,583
  • ഉന്നതപഠനത്തിന് ആകെ അപേക്ഷിച്ചവർ : 4,63,686
  • ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ നൽകിയവർ : 45,851

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം