PSC Exam : കൊവിഡ് വ്യാപനം, പിഎസ് സി പരീക്ഷകൾ മാറ്റി

Published : Jan 21, 2022, 01:49 PM IST
PSC Exam : കൊവിഡ് വ്യാപനം, പിഎസ് സി പരീക്ഷകൾ മാറ്റി

Synopsis

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി

തിരുവനന്തപുരം: കൊവിഡ് (Covid 19) വ്യാപനത്തെ തുടർന്ന്  ജനുവരി 23, 30 തീയ്യതികളിൽ  നടത്താൻ നിശ്ചയിച്ച പിഎസ് സി (PSC Exam) പരീക്ഷകൾ മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ് സി വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

വിദേശത്തു നിന്ന് ഡിഗ്രി നേടാം, മികച്ച ജോലി സ്വന്തമാക്കാം

സ്വപ്നമല്ല വിദേശ പഠനം, ഉയരാം കൂടുതൽ മികവോടെ..
 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു