കേരള സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ; വിശദ വിവരങ്ങൾ വെബ്സൈറ്റിൽ

By Web TeamFirst Published Apr 20, 2021, 4:10 PM IST
Highlights

കേരള സർവകലാശാല 2020 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കോട്ടയം: കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിങ് (ജറിയാട്രിക്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. കേരള സർവകലാശാല 2020 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണ്ണയത്തിനും ഏപ്രിൽ 27 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2020 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്(ഹിയറിംഗ്ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2020 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്എൽ.എൽ.ബി.പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷസമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഏപ്രിൽ 21, 22, 23 തീയതികളിൽ (ഇ.ജെ X – പത്ത്) സെക്ഷനിൽ ഹാജരാകണം.


 

click me!