
തിരുവനന്തപുരം: കേരള സർവകലാശാല 2025 ഒക്ടോബർ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഫ്എ (സ്‌കൾപ്ച്ചർ & പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഒക്ടോബർ - നവംബർ മാസങ്ങളിൽ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിബിഎ വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി 2026 മെയ് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഒക്ടോബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ (വിദൂര വിദ്യാഭാസ വിഭാഗം- 2023 അഡ്‌മിഷൻ - റെഗുലർ, 2021 & 2022 അഡ്‌മിഷൻ - സപ്ലിമെന്ററി, 2017 മുതൽ 2020 അഡ്‌മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത മൂന്നും നാലും സെമസ്റ്റർ എം എ പൊളിറ്റിക്കൽ സയൻസ് (എസ് ഡി ഇ - 2023 അഡ്മിഷൻ റഗുലർ, 2022 & 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017-2020 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 2026 മെയ് 01 വരെഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ജൂണിൽ നടത്തിയ എം കോം മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മെയ് 04 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്.
കേരളസർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ് കാര്യവട്ടത്തെ ഏഴാം സെമസ്റ്റർ ബി.ടെക് 2020 സ്കീം (റെഗുലർ 2022 അഡ്‌മിഷൻ സപ്ലിമെന്ററി - 2020 അഡ്‌മിഷൻ & 2021 അഡ്‌മിഷൻ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 30. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.