എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.  

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഏപ്രിൽ 26, 27 തീയതികളില്‍ കാറ്റലിസ്റ്റ് - ഓൾ കേരള നീറ്റ് മെ​ഗാ - മോക്ക് ടെസ്റ്റ് (Catalyst- All kerala Neet Mega-Mock Test) സംഘടിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പിന്തുണയോടെ ടെല്ല ക്ലാസെസ് എൻട്രൻസ് കോച്ചിം​ഗ് ആപ്പ് (Tella classes entrance coaching app) മുഖേന സംഘടിപ്പിക്കുന്ന മോക്ക് ടെസ്റ്റിന് www.catalystexam.online എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് വിദ്യാര്‍ത്ഥികൾ നടത്തുന്ന വെബിനാറുകളും സൗജന്യ റിവിഷൻ ക്ലാസുകളും ലഭ്യമാകും.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ വിദ്യാർത്ഥികളെ ശാക്തീകരിക്കാനും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകാനും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ഓൾ കേരള നീറ്റ് മോക്ക് ടെസ്റ്റാണ് കാറ്റലിസ്റ്റ് 2025. നീറ്റ് പരീക്ഷകള്‍ക്ക് സമാനമായ അനുഭവം സമ്മാനിക്കാനും ഓരോ വിദ്യാർത്ഥികളുടെയും പ്രകടനം വിലയിരുത്താനും ഈ മോക്ക് ടെസ്റ്റിലൂടെ സാധിക്കും. മാത്രമല്ല, കേരള റാങ്ക് പ്രെഡിക്ഷനും ഇതുവഴി മനസിലാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ഈ നിര്‍ണായക ഘട്ടത്തിൽ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളും യാത്രാ ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊണ്ട് കാറ്റലിസ്റ്റ് 2025 പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ഇതുവഴി കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീടുകളില്‍ നിന്ന് തന്നെ മോക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. 

READ MORE:  മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം; യോഗ്യത, അവസാന തീയതി...വിശദ വിവരങ്ങൾ