കണ്ണൂരിൽ നിരവധി അവസരങ്ങൾ; വിശദവിവരങ്ങൾ അറിയാം

Published : Nov 06, 2025, 06:16 PM IST
Apply Now

Synopsis

കണ്ണൂര്‍ ജില്ലയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, തെറാപ്പിസ്റ്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ അവസരങ്ങളുണ്ട്. 

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തു. അധ്യാപകർ, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, തെറാപ്പിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 20,500 രൂപ മാസവേതനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ജി എൻ എം, ബി. എസ് സി നഴ്‌സിംഗ്, ഒരുവർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുള്ള, 40 വയസ്സിനുള്ളിൽ പ്രായമുളള ഉദ്യോഗാർഥികൾക്ക് നവംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ 0497 2709920.

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് ഇൻ ആയുർവേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടർ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബർ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

ഇലക്ട്രീഷ്യൻ, പ്ലംബർ നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ/പ്ലംബർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, ഐടിഐ സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രീഷ്യൻ ട്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

കെൽട്രോണിൽ സീറ്റ് ഒഴിവ്

കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കേരള സർക്കാർ അംഗീകൃതവുമായ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 9495642722

തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പഞ്ചകർമ്മ പദ്ധതിയിൽ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നവംബർ 17 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു. ഡി.എ.എം.ഇ.യുടെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ. 04972700911

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ വിവിധ വകുപ്പുകളിൽ അറ്റൻഡർ (എസ്ടിയിൽ നിന്ന് എസ്ആർ) (കാറ്റഗറി നമ്പർ 263/2020) തസ്തികയിലേക്ക് 27.06.2022 തീയതിയിൽ നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ 2025 ജൂൺ 27 മുതൽ പൂർവാഹ്നം റദ്ദാക്കിയതായി പി.എസ്.സി ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ നവംബർ 21, 22 തീയതികളിൽ ഗെയിം ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എൽ സി പാസായവർക്ക് അപേക്ഷിക്കാം. https://forms.gle/GFqYnAqQN7GpNdJV8 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 6282841772, 8590118698

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ