എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി; പ്രവേശനം മാർക്ക് അടിസ്ഥാനത്തിൽ

Web Desk   | Asianet News
Published : Aug 08, 2020, 08:21 AM ISTUpdated : Aug 08, 2020, 08:31 AM IST
എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി; പ്രവേശനം മാർക്ക് അടിസ്ഥാനത്തിൽ

Synopsis

ഓ​ഗസ്റ്റ് 31 ന് മുമ്പ് യോ​ഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. 

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി. ഇ അം​ഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് റെ​ഗുലർ (എംസിഎ റെ​​ഗുലർ) പ്രവേശന പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളുടെ യോ​ഗ്യത പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. ഓ​ഗസ്റ്റ് 31 ന് മുമ്പ് യോ​ഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. വിശദ വിവരങ്ങൾ wwwibscenetre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 
 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും