പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 19.02.2026, വൈകുന്നേരം 5 മണി വരെ.

ഇടുക്കി: പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കല്‍ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും; കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ കാര്യാലയങ്ങളില്‍ ഒന്ന് വീതവും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 19.02.2026, വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോണ്‍ - 0484 2983130, വിലാസം :- ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, 2ിറ ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682030; ഇ-മെയില്‍- bcdderanakulam@gmail.com