എം.സി.എ റഗുലർ ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ 21 ഉച്ചയ്ക്ക് 12ന് പ്രസിദ്ധീകരിക്കും

Web Desk   | Asianet News
Published : Oct 21, 2020, 09:53 AM IST
എം.സി.എ റഗുലർ ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ 21 ഉച്ചയ്ക്ക് 12ന് പ്രസിദ്ധീകരിക്കും

Synopsis

ഫീസടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. 

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യയന വർഷത്തെ എം.സി.എ കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ ഇന്ന് (ഒക്‌ടോബർ 21) ഉച്ചയ്ക്ക് 12 ന് പ്രസിദ്ധീകരിക്കും.  അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖയിലോ ഒക്‌ടോബർ 23 വരെ ഫീസടയ്ക്കാം.  

ഫീസടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം.  ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.  അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക്: 0471 2560363/364.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍