ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Dec 14, 2020, 09:07 AM IST
ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി:  ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Synopsis

അലോട്ട്‌മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഡിസംബർ 15 നകം ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ അഡ്മിഷന് ഹാജരാകണം. 

തിരുവനന്തപുരം: 2020-21 ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ പ്രവേശനത്തിന് ഡിസംബർ എട്ട്, ഒൻപത്, 10 തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ നൽകിയവരുടെ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഡിസംബർ 15 നകം ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ അഡ്മിഷന് ഹാജരാകണം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഹാജരാകേണ്ട തീയതിക്കായി അതതു കോളേജുകളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ:0471-2560363, 364.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു