ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ്; 25 വരെ ഫീസ് അടയ്ക്കാം

Published : Apr 22, 2026, 02:39 PM IST
 pharmacy

Synopsis

അപേക്ഷാഫീസ് അടച്ചതിന് ശേഷം ലഭിക്കുന്ന ചെല്ലാൻ നമ്പറും അപേക്ഷാ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് ഏപ്രിൽ 28 വൈകിട്ട് 5 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2026 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) 2026 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 25 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. അപേക്ഷാഫീസ് അടച്ചതിന് ശേഷം ലഭിക്കുന്ന ചെല്ലാൻ നമ്പറും അപേക്ഷാ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് ഏപ്രിൽ 28 വൈകിട്ട് 5 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364 www.lbscentre.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഡിഎൽഎഡ്; പരീക്ഷാ തീയതി മാറ്റി