പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്; ഒക്ടോബർ 6 വൈകിട്ട് അഞ്ചിന് അവസാനിക്കും

Published : Oct 06, 2020, 02:33 PM IST
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്; ഒക്ടോബർ 6 വൈകിട്ട് അഞ്ചിന് അവസാനിക്കും

Synopsis

രണ്ടാം പ്രവേശന നടപടി പൂര്‍ത്തിയായ ശേഷമുള്ള സീറ്റൊഴിവ്​ വെബ്​സൈറ്റില്‍ ഒക്ടോബര്‍ 10ന്​ രാവിലെ 9ന്​ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്​മെന്‍റ്​ പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്‍റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്‍റ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ പരിഗണിക്കില്ല. രണ്ടാം പ്രവേശന നടപടി പൂര്‍ത്തിയായ ശേഷമുള്ള സീറ്റൊഴിവ്​ വെബ്​സൈറ്റില്‍ ഒക്ടോബര്‍ 10ന്​ രാവിലെ 9ന്​ പ്രസിദ്ധീകരിക്കും.

ഈ സീറ്റുകളിലേക്ക്​ അന്നു രാവിലെ ഒമ്പതു മുതല്‍ 14ന്​ വൈകീട്ട്​ അഞ്ചു​വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്​ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ്​ ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്​ഷന്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. ഇതുവരെ അപേക്ഷിക്കാന്‍ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ​

പ്രവേശന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 'Create Candidate Login-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ്​​ ലോഗിന്‍ സൃഷ്​ടിക്കണം. തെറ്റായ വിവരങ്ങള്‍ കാരണം അലോട്ട്​മെന്‍റ്​ റദ്ദാക്കപ്പെട്ടവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്​ പരിഗണിക്കാനായി കാന്‍ഡിഡേറ്റ്​ ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പിഴവുകള്‍ തിരുത്തി ഒാപ്ഷനുകള്‍ നല്‍കി അപേക്ഷിക്കണം.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു