പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ 24 മുതൽ 27 വരെ

Web Desk   | Asianet News
Published : Dec 24, 2020, 08:46 AM IST
പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ 24 മുതൽ 27 വരെ

Synopsis

മൂന്നാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള  റജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ സ്‌പോട്ട് അഡ്മിഷൻ ജില്ലാതലത്തിൽ നോഡൽ പോളിടെക്‌നിക് കോളേജിൽ നടത്തും. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലേക്കും (സ്വാശ്രയമുൾപ്പെടെ) ഉള്ള പ്രവേശനത്തിന് ആ ജില്ലയിലെ നോഡൽ പോളിടെക്‌നിക് കോളേജിൽ ഹാജരായാൽ മതിയാവും. പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല.

അപേക്ഷകർക്ക് ഡിസംബർ 24 മുതൽ 27 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ  'Spot Admission Registration" എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. നോഡൽ പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 28, 29, 30, 31 തീയതികളിലായി നടത്തും. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.  രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാം. 

മൂന്നാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള  റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ ജില്ലയിലേക്കും രജിസ്റ്റർ ചെയ്തവരിൽനിന്നും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ ജില്ലയിലെയും സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഹാജരാകണം. 

ഒന്നിൽ കൂടുതൽ ജില്ലകളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സിഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം. അവർ സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവയുടെ പകർപ്പും ഹാജരാക്കണം.  ഒരു അപേക്ഷകൻ ഒന്നിൽ കൂടുതൽ ജില്ലയിൽ അഡ്മിഷൻ നേടിയാൽ അവസാനം നേടിയ അഡ്മിഷൻ മാത്രമേ നിലനിൽക്കുകയുള്ളു. അതിനുമുൻപ് നേടിയ അഡ്മിഷൻ സ്വമേധയാ റദ്ദാകും. അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു