കൊച്ചിൻ ഷിപ്‌യാഡിൽ 56 പ്രോജക്ട് അസിസ്റ്റന്റ്; അപേക്ഷ ഓൺലൈനായി

Web Desk   | Asianet News
Published : Oct 26, 2020, 10:37 AM IST
കൊച്ചിൻ ഷിപ്‌യാഡിൽ 56 പ്രോജക്ട് അസിസ്റ്റന്റ്; അപേക്ഷ ഓൺലൈനായി

Synopsis

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം

കൊച്ചി: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിഭാഗം, ഒഴിവ്, യോഗ്യത എന്നിവയുൾപ്പെടെ ചുവടെ ചേർത്തിരിക്കുന്നു. 

മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2): കുറ‍ഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര ഡിപ്ലോമ. 
ഇൻഫർമേഷൻ ടെക്നോളജി (1): കുറ‍ഞ്ഞത് 60% മാർക്കോടെ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവൽസര ഡിപ്ലോമ.
കൊമേഴ്സ്യൽ (14): കുറ‍ഞ്ഞത് 60% മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/ പെർഫോമിങ് ആർട്സ് ഒഴികെ)/ സയൻസ്/ മാത്‌സ്/ കൊമേഴ്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം.
ഫിനാൻസ് (1): കൊമേഴ്സിൽ പിജി.

ഉദ്യോഗാർഥികൾക്ക് സമാന മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം  വേണം. കൂടുതൽ വിവരങ്ങൾക്ക്  www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം