ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കെയർ ഹോം: എൻ.ജി.ഒകളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു

Web Desk   | Asianet News
Published : Dec 23, 2020, 02:46 PM IST
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക്  കെയർ ഹോം: എൻ.ജി.ഒകളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു

Synopsis

പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് തിരുവനന്തപുരം ആസ്ഥാനമായി ട്രാൻസ്‌മെൻ വിഭാഗത്തിനായി കെയർ ഹോം/ഷോർട്ട് സ്റ്റേ ഹോം ആരംഭിയ്ക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന/ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹ്രസ്വകാല താമസത്തിനായി എൻ.ജി.ഒകൾ മുഖേന കെയർ ഹോം/ഷോർട്ട് സ്റ്റേ ഹോമുകൾ ആരംഭിക്കുന്നു. പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് തിരുവനന്തപുരം ആസ്ഥാനമായി ട്രാൻസ്‌മെൻ വിഭാഗത്തിനായി കെയർ ഹോം/ഷോർട്ട് സ്റ്റേ ഹോം ആരംഭിയ്ക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. 

നിലവിൽ ഒരേ സമയം 30 പേർക്ക് താമസ സൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട് രേഖകൾ സഹിതം 28ന് വൈകിട്ട് അഞ്ചിനുമുമ്പ് ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു