സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

Web Desk   | Asianet News
Published : Mar 01, 2021, 02:59 PM IST
സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

Synopsis

ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ വാങ്ങി വോളണ്ടിയര്‍മാരുടെ നേത്യത്വത്തില്‍ സ്ഥാപിച്ചത്. 


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ വാങ്ങി വോളണ്ടിയര്‍മാരുടെ നേത്യത്വത്തില്‍ സ്ഥാപിച്ചത്. വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് സാനിറ്റൈസര്‍ ബൂത്തുകള്‍ സജ്ജീകരിച്ചത്. ഇലക്ട്രോണിക്‌സ് തൊഴില്‍ വിഷയങ്ങളുളള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം മെഷീന്‍ നിര്‍മ്മിച്ചാണ് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചത്.


 

PREV
click me!

Recommended Stories

അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും
ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം