
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് 21 ന് നടത്തിയ അഭിരുചി പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക പ്രകാരം ആദ്യ ഘട്ട പ്രവേശന നടപടികൾ ഏപ്രിൽ 27, 28 തീയതികളിൽ സ്‌കൂളിൽ നടക്കും. പ്രസിദ്ധീകരിച്ച അഡ്മിഷൻ ക്രമപട്ടിക പ്രകാരം അതാത് ദിവസത്തെ സമയക്രമം അനുസരിച്ച് കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 7907788350, 9446686362.