ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം

Web Desk   | Asianet News
Published : Sep 25, 2021, 12:40 PM ISTUpdated : Sep 25, 2021, 12:42 PM IST
ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം

Synopsis

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. 

തിരുവനന്തപുരം: പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ (Dialysis Technician, Lab Technician) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം (Temporary Appointment) നടത്തുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 30ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എത്തണം.

ഐഎഫ്എസ് പ്രതീക്ഷയിൽ മാലിനി, ലക്ഷ്യം നേടിയ സന്തോഷത്തിൽ ദീന; ശ്രമം തുടരാൻ അശ്വതി

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ ഡിപ്ലോമ ആണ് ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയുടെ യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവരായിരിക്കണം.  ലാബ് ടെക്‌നീഷ്യന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. (ഡി.എം.എൽ.റ്റി) / ബി.എസ്‌സി എം.എൽ.റ്റി സർട്ടിഫിക്കറ്റും വേണം.

ഒരു ബെഞ്ചില്‍ 2 പേര്‍, സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ്; സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; 'ബയോ ബബിള്‍' അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

 

 

 

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു